Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exams

ഹയർ സെക്കൻഡറി, ഹൈസ്കൂൾ പരീക്ഷകൾ ഒരേ ദിവസം

പ​ത്ത​നം​തി​ട്ട: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന അ​തേ​ദി​വ​സം ഹൈ​സ്കൂ​ൾ കു​ട്ടി​ക​ളു​ടെ പ​രീ​ക്ഷ​യും. സാ​ധാ​ര​ണ നി​ല​യി​ൽ ഇ​ത്ത​ര​ത്തി​ൽ ക്ര​മീ​ക​ര​ണം ഒ​ഴി​വാ​ക്കു​മാ​യി​രു​ന്നെ​ങ്കി​ലും ഇ​ത്ത​വ​ണ പ്ല​സ് വ​ൺ, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ ഒ​ന്പ​താം ക്ലാ​സ് കു​ട്ടി​ക​ൾ​ക്ക് വാ​ർ​ഷി​ക പ​രീ​ക്ഷ ന​ട​ക്കു​ന്നു​ണ്ട്.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി സ്ക്രൈ​ബ് എ​ഴു​തു​ന്ന​ത് എ​ട്ട്, ഒ​ന്പ​ത് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളാ​ണ്. എ​ന്നാ​ൽ ര​ണ്ടും പ​രീ​ക്ഷ​ക​ളും ഒ​രു ദി​വ​സം ന​ട​ത്തു​ന്ന​ത് കു​ട്ടി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കും. ഹൈ​സ്കൂ​ളി​ലും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്കും ഒ​രേ​ദി​വ​സം പ​രീ​ക്ഷ വ​രു​ന്ന​തോ​ടെ മി​ക്ക സ്കൂ​ളു​ക​ൾ​ക്കും ക്ലാ​സ്മു​റി​ക​ളു​ടെ കു​റ​വും അ​നു​ഭ​വ​പ്പെ​ടും.

മാ​ർ​ച്ച് ആ​റി​ന് ഒ​ന്പ​താം ക്ലാ​സി​ലെ ഒ​ന്നാം ഭാ​ഷ​യു​ടെ വാ​ർ​ഷി​ക പ​രീ​ക്ഷ ന​ട​ക്കു​ന്പോ​ൾ പ്ല​സ്ടു​വി​ന്‍റെ ഫി​സി​ക്സ്, സോ​ഷ്യോ​ള​ജി, ആ​ന്ത്ര​പ്പോ​ള​ജി പ​രീ​ക്ഷ​ക​ളും ന​ട​ക്കു​ന്നു​ണ്ട്. പ​ത്തി​നു രാ​വി​ലെ ഒ​ന്പ​താം​ക്ലാ​സി​ലെ ഒ​ന്നാം ഭാ​ഷ പേ​പ്പ​ർ ര​ണ്ട് പ​രീ​ക്ഷ​യു​ണ്ട്. ഇ​തേ സ​മ​യം പ്ല​സ്ടു​വി​ന്‍റെ കെ​മി​സ്ട്രി, ഹി​സ്റ്റ​റി, ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി, ബി​സി​ന​സ് സ്റ്റ​ഡീ​സ്, ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​ക​ളു​ണ്ട്.

ടൈം​ടേ​ബി​ൾ ത​യാ​റാ​ക്കു​ന്പോ​ൾ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ അ​പ്പോ​ൾ ത​ന്നെ പ​രി​ഹ​രി​ക്കാ​റു​ള്ള​താ​ണ്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ അ​തു​ണ്ടാ​യി​ല്ലെ​ന്ന് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

അ​ടി​യ​ന്ത​ര​മാ​യി ഒ​ന്പ​താം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പു​നഃ​ക്ര​മീ​ക​രി​ച്ച് കു​ട്ടി​ക​ൾ​ക്കും സ്കൂ​ൾ അ​ധി​കൃ​ത​ർ‌​ക്കു​മു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് എ​എ​ച്ച്എ​സ്ടി​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​ചാ​ന്ദ്നി ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up